Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 8 Best Goals

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ മി​ക​ച്ച 8 ഗോ​ളു​ക​ൾ ഇ​താ...

പ​ന്ത് വ​ല​യി​ല്‍ തു​ള്ളി​ക്ക​ളി​ക്കു​ന്ന മു​ഹൂ​ര്‍​ത്തം... ഗാ​ല​റി​യി​ല്‍ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ത്തി​ര... ക​മ​ന്‍റേ​റ്റ​ര്‍ തൊ​ണ്ട​പൊ​ട്ടു​മാ​റു​ച്ച​ത്തി​ല്‍ ഗോ....‍​ള്‍!!! എ​ന്നു നീ​ട്ടി വി​ളി​ക്കു​ന്നു... സ്‌​ക്രീ​നി​നു മു​ന്നി​ലെ ഇ​രി​പ്പി​ട​ത്തി​ലും ഇ​ല​ക്‌​ട്രി​ക് പ്ര​വാ​ഹം നി​റ​ച്ച് ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ 2026 പ​തി​പ്പി​ന് ഇ​ന്നു തു​ട​ക്കം...

1930ല്‍ ​പി​റ​വി​യെ​ടു​ത്ത, 96 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഭൂ​ഗോ​ളാ​ന്ത​ര കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ല്‍ ത്ര​സി​പ്പി​ക്കു​ന്ന ഗോ​ള്‍ ആ​ര​വം ഏ​റെ​യു​യ​ര്‍​ന്നു. പു​രു​ഷ ലോ​ക​ക​പ്പി​ന്‍റെ ക​ഴി​ഞ്ഞ 22 പ​തി​പ്പു​ക​ളി​ലാ​യി 964 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​കെ പി​റ​ന്ന​ത് 2720 ഗോ​ള്‍. അ​തി​ല്‍ ഏ​റ്റ​വും ആ​വേ​ശ​വും ചാ​രു​ത​യേ​റി​യ​തു​മാ​യ 10 ഗോ​ളു​ക​ള്‍ ഇ​താ...

1. റൊ​ണാ​ള്‍​ഡീ​ഞ്ഞോ, 2002

ഏ​ഷ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ആ​ദ്യ ലോ​ക​ക​പ്പ്. ബ്ര​സീ​ല്‍ x ഇം​ഗ്ല​ണ്ട് ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​രം. ‘ക​രി​യി​ല കി​ക്ക്’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന റൊ​ണാ​ള്‍​ഡീ​ഞ്ഞോ​യു​ടെ ഗോ​ള്‍ പി​റ​ന്ന​ത് അ​ന്ന്. മൈ​ക്ക​ല്‍ ഓ​വ​ന്‍റെ ഗോ​ളി​ൽ ഇം​ഗ്ല​ണ്ട് ലീ​ഡ് നേ​ടി. റി​വാ​ള്‍​ഡോ​യി​ലൂ​ടെ ബ്ര​സീ​ല്‍ സ​മ​നി​ല പി​ടി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ 50-ാം മി​നി​റ്റി​ല്‍ ഗോ​ള്‍​പോ​സ്റ്റി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 40 വാ​ര അ​ക​ലെ​വ​ച്ച് ബ്ര​സീ​ലി​ന് ഫ്രീ​ക്കി​ക്ക്.
കി​ക്കെ​ടു​ക്കാ​നെ​ത്തി​യ റൊ​ണാ​ള്‍​ഡീ​ഞ്ഞോ ഗോ​ള്‍​പോ​സ്റ്റി​ലേ​ക്ക് ഷൂ​ട്ട് ചെ​യ്യു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ന്നാ​ല്‍, ബ്ര​സീ​ലി​യ​ന്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ തൊ​ടു​ത്ത പ​ന്ത് ഉ​യ​ര്‍​ന്നു​പൊ​ങ്ങി. അ​ഡ്വാ​ന്‍​സ് ചെ​യ്തു​നി​ന്ന ഇം​ഗ്ലീ​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഡേ​വി​ഡ് സീ​മാ​ന്‍റെ ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ പ​ന്ത് വ​ല​യി​ല്‍. പ​ന്ത് ഗോ​ള്‍​പോ​സ്റ്റി​നു തൊ​ട്ട​രി​കെ വ​ച്ച് പെ​ട്ടെ​ന്നു താ​ഴ്ന്നി​റ​ങ്ങി​തു ക​ണ്ട് കാ​ല്‍​പ്പ​ന്ത് ലോ​കം അ​ദ്ഭു​ത​പ്പെ​ട്ടു.

2. ഹ​മേ​ഷ് റോ​ഡ്രി​ഗ​സ്, 2014

2014 ലോ​ക​ക​പ്പി​ലെ താ​ര​മാ​യ​ത് കൊ​ളം​ബി​യ​ന്‍ താ​രം ഹാ​മി​ഷ് റോ​ഡ്രി​ഗ​സ്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ മൂ​ന്നു ഗോ​ളും അ​ഞ്ച് അ​സി​സ്റ്റു​മാ​യി തി​ള​ങ്ങി. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഉ​റു​ഗ്വെ​യ്ക്കെ​തി​രാ​യ മ​ത്സ​രം. അ​ബെ​ല്‍ അ​ഗി​ലാ​ര്‍ ഹെ​ഡ് ചെ​യ്തു ന​ല്‍​കി​യ പ​ന്ത് പോ​സ്റ്റി​ന് ഏ​ക​ദേ​ശം 25 വാ​ര അ​ക​ലെ​നി​ന്നാ​ണ് റോ​ഡ്രി​ഗ​സി​ന്‍റെ അ​ടു​ക്ക​ലെ​ത്തു​ന്ന​ത്. പ​ന്ത് നെ​ഞ്ചു​കൊ​ണ്ട് നി​യ​ന്ത്രി​ച്ച്, ഒ​ന്ന് വെ​ട്ടി​ത്തി​രി​ഞ്ഞ് ഇ​ട​തു​കാ​ല്‍ കൊ​ണ്ട് ഒ​രു​ഗ്ര​ന്‍ വോ​ളി. ഉ​യ​ര്‍​ന്നു പ​റ​ന്ന പ​ന്ത് ഉ​റു​ഗ്വെ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ ഫെ​ര്‍​ണാ​ണ്ടോ മു​സ്‌​ലേ​ര​യു​ടെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ വ​ള​ഞ്ഞി​റ​ങ്ങി വ​ല​യെ ചും​ബി​ച്ചു.

3. ജി​യോ​വാ​നി വാ​ന്‍ ബ്രോ​ങ്കോ​സ്റ്റ്, 2010

ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​തി​ഥേ​യ​രാ​യ 2010 ലോ​ക​ക​പ്പ്, നെ​ത​ര്‍​ലാ​ന്‍​ഡ്സ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 12 വ​ര്‍​ഷ​ത്തി​നു​ശേ​ഷം സെ​മി​യി​ല്‍. 18-ാം മി​നി​റ്റി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്സ് ക്യാ​പ്റ്റ​ന്‍ വാ​ന്‍ ബ്രോ​ങ്കോ​സ്റ്റ് സ​മ​നി​ല പൂ​ട്ട് പൊ​ളി​ച്ചു. ഉ​റു​ഗ്വെ​യു​ടെ പ​കു​തി​യി​ല്‍​വ​ച്ച് വെ​സ്‌‌​ലി സ്നൈ​ഡ​റി​ല്‍​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച നെ​ത​ര്‍​ലാ​ന്‍​ഡ്സ് നാ​യ​ക​ന്‍ 40 വാ​ര പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത ഇ​ട​ങ്കാ​ല്‍ ലോം​ഗ് റേ​ഞ്ച് ബു​ള്ള​റ്റ് ഷോ​ട്ട് വ​ല​യു​ടെ ടോ​പ് കോ​ര്‍​ണ​റി​ല്‍ ത​റ​ച്ചു​ക​യ​റി.

4. ഡി​യേ​ഗോ മാ​റ​ഡോ​ണ, 1986

മെ​ക്സി​ക്കോ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 1986 ലോ​ക​ക​പ്പ്. അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍. മാ​റ​ഡോ​ണ​യു​ടെ കു​പ്ര​സി​ദ്ധ​മാ​യ ദൈ​വ​ത്തി​ന്‍റെ കൈ​ഗോ​ള്‍ 51-ാം മി​നി​റ്റി​ല്‍ പി​റ​ന്നു. കൃ​ത്യം നാ​ലു മി​നി​റ്റു​ക​ള്‍​ക്കു​ശേ​ഷം മാ​റ​ഡോ​ണ​യ്ക്ക് സ്വ​ന്തം പ​കു​തി​യി​ല്‍​നി​ന്ന് പ​ന്ത് കി​ട്ടി.

60 വാ​ര അ​ക​ലെ​യു​ള്ള ഇം​ഗ്ലീ​ഷ് പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി മാ​റ​ഡോ​ണ​യു​ടെ കു​തി​പ്പ്. 10 സെ​ക്ക​ന്‍​ഡ് നീ​ണ്ടു​നി​ന്ന കു​തി​പ്പി​നി​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ടെ​റി ബു​ച്ച​റി​നെ ര​ണ്ടു ത​വ​ണ​യും പീ​റ്റ​ര്‍ ബേ​ര്‍​ഡ്സ്‌​ലി, പീ​റ്റ​ര്‍ റീ​ഡ്, ടെ​റി ഫെ​ന്‍​വി​ക് എ​ന്നി​വ​രെ​യും ക​ബ​ളി​പ്പി​ച്ച്, ഗോ​ള്‍​കീ​പ്പ​ര്‍ പീ​റ്റ​ര്‍ ഷി​ല്‍​ട്ട​ണെ​യും മ​റി​ക​ട​ന്ന് മാ​റ​ഡോ​ണ പ​ന്ത് വ​ല​യി​ലാ​ക്കി; നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ള്‍..!

5. റോ​ബി​ന്‍ വാ​ന്‍ പേ​ഴ്സി, 2014

ഗ്രൂ​പ്പ് ബി​യി​ല്‍ സ്പെ​യി​നും നെ​ത​ര്‍​ല​ന്‍​ഡ്സും ത​മ്മി​ലു​ള്ള പോ​രാ​ട്ടം. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു പ്ര​ധാ​ന കി​രീ​ട​ങ്ങ​ള്‍ (2010 ലോ​ക​ക​പ്പ്, 2008, 2012 യൂ​റോ ക​പ്പ്) നേ​ടി വ​ന്ന ലാ ​റോ​ജ, സാ​ല്‍​വ​ദോ​റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 5-1നു ​പ​രാ​ജ​യ​പ്പെ​ട്ടു. 44-ാം മി​നി​റ്റി​ല്‍ ആ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളി​ലൊ​ന്നി​നാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഡെ​ലി ബ്ലി​ന്‍​ഡ് നീ​ട്ടി ന​ല്‍​കി​യ ഒ​രു ലോം​ഗ് ബോ​ള്‍ 15 വാ​ര അ​ക​ലെ​നി​ന്ന് ഒ​രു ഡൈ​വിം​ഗ് ഹെ​ഡ​റി​ലൂ​ടെ വാ​ന്‍ പേ​ഴ്‌​സി വ​ല​യി​ലാ​ക്കി. അ​തോ​ടെ വാ​ന്‍ പേ​ഴ്‌​സി​ക്ക് ഫ്ള​യിം​ഗ് ഡ​ച്ച്മാ​ന്‍ എ​ന്ന വി​ളി​പ്പേ​ര് സ്വ​ന്തം.


6. ഡെ​നി​സ് ബെ​ര്‍​ഗ്കാം​പ്, 1998


നോ​ണ്‍ ഫ്ള​യിം​ഗ് ഡ​ച്ച്മാ​നെ​ന്നാ​ണ് ഡെ​നീ​സ് ബെ​ര്‍​ഗ്കാം​പ് അ​റി​യ​പ്പെ​ടു​ന്ന​ത്. വി​മാ​ന​യാ​ത്ര ചെ​യ്യാ​നു​ള്ള ബെ​ര്‍​ഗ്കാം​പി​ന്‍റെ ഭ​യ​ത്തി​ലൂ​ടെ വ​ന്നു​ചേ​ര്‍​ന്ന പേ​ര്. 1998ലെ ​ലോ​ക​ക​പ്പി​നാ​യി അ​ദ്ദേ​ഹം ഫ്രാ​ന്‍​സി​ലെ​ത്തി​യ​ത് റോ​ഡ് മാ​ര്‍​ഗം. അ​ര്‍​ജ​ന്‍റീ​ന​യ്ക്കെ​തി​രേ​യു​ള്ള ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍.

മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ നി​ല്‍​ക്കേ 90-ാം മി​നി​റ്റി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്സ് പ്ര​തി​രോ​ധ താ​രം ഫ്രാ​ങ്ക് ഡി ​ബോ​ര്‍ സ്വ​ന്തം പ​കു​തി​യി​ല്‍​നി​ന്നും ഏ​താ​ണ്ട് 60 വാ​ര അ​ക​ലെ​യു​ള്ള അ​ര്‍​ജ​ന്‍റൈ​ന്‍ ബോ​ക്സി​ലേ​ക്ക് ഒ​രു ലോം​ഗ് ബോ​ള്‍. ഓ​ടു​ന്ന​തി​നി​ടെ ബെ​ര്‍​ഗ്കാം​പ് പ​ന്ത് വ​ല​തു​കാ​ല്‍​കൊ​ണ്ട് അ​തി​ശ​യ​ക​ര​മാ​യ രീ​തി​യി​ല്‍ നി​യ​ന്ത്രി​ച്ചു. ആ ​സോ​ഫ്റ്റ് ട​ച്ച് പ​ന്തി​ന്‍റെ വേ​ഗം പൂ​ര്‍​ണ​മാ​യി കു​റ​ച്ചു. പ​ന്ത് നി​ലം തൊ​ടു​ന്ന​തി​നു​മു​മ്പ് ത​ന്നെ അ​ര്‍​ജ​ന്‍റൈ​ന്‍ ഡി​ഫെ​ന്‍​ഡ​ര്‍ റോ​ബ​ര്‍​ട്ടോ അ​യാ​ള​യെ വെ​ട്ടി​ച്ച്, ഗോ​ള്‍​കീ​പ്പ​ര്‍ കാ​ര്‍​ലോ​സ് റോ​വ​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​തു​കാ​ലി​ന്‍റെ പു​റം​കൊ​ണ്ട് പ​ന്ത് പോ​സ്റ്റി​ന്‍റെ മു​ക​ളി​ലെ വ​ല​തു​മൂ​ല​യി​ല്‍ നി​ക്ഷേ​പി​ച്ചു.

7. കാ​ര്‍​ലോ​സ് ആ​ല്‍​ബ​ര്‍​ട്ടോ, 1970

1970ലെ ​ബ്ര​സീ​ല്‍ ടീം. ​പെ​ലെ, ജെ​യ​ര്‍​സി​ഞ്ഞോ, റി​വെ​ലി​നോ, ടോ​സ്റ്റാ​വോ, കൂ​ടാ​തെ നാ​യ​ക​നാ​യ കാ​ര്‍​ലോ​സ് ആ​ല്‍​ബ​ര്‍​ട്ടോ പ്ര​തി​ഭ​ക​ളാ​ല്‍ സ​മ്പ​ന്നം. ഇ​റ്റ​ലി​ക്കെ​തി​രെ​യു​ള്ള ഫൈ​ന​ല്‍. പെ​ലെ​യു​ടെ ഗോ​ളി​ല്‍ ബ്ര​സീ​ല്‍ മു​ന്നി​ലെ​ത്തി. റോ​ബ​ര്‍​ട്ടോ ബോ​നി​ന്‍​സെ​ന്യ​യു​ടെ ഗോ​ളി​ല്‍ ആ​ദ്യ​പ​കു​തി​യി​ല്‍ ഇ​റ്റ​ലി ഗോ​ള്‍ മ​ട​ക്കി.

ക്യാ​പ്റ്റ​ന്‍ കാ​ര്‍​ലോ​സ് ആ​ല്‍​ബ​ര്‍​ട്ടോ 86-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​ന്‍റെ നാ​ലാം ഗോ​ള്‍ നേ​ടി. ബോ​സ്‌​കി​ന​രി​കെ വ​ച്ച് ഇ​റ്റ​ലി​ക്കാ​രി​ല്‍​നി​ന്ന് ടെ​സ്റ്റാ​വോ പ​ന്ത് ത​ട്ടി​യെ​ടു​ക്കു​ന്ന​ത​തോ​ടെ ആ​രം​ഭി​ച്ച നീ​ക്കം. ക്ലോ​ഡോ ആ​ല്‍​ഡോ അ​തി​സാ​ഹ​സി​ക​മാ​യി നാ​ല് ഇ​റ്റാ​ലി​യ​ന്‍ ക​ളി​ക്കാ​രെ ഡ്രി​ബ്ബി​ള്‍ ചെ​യ്ത് ഇ​ട​തു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന റി​വെ​ലി​നോ​യ്ക്കു ന​ല്‍​കി.

റി​വെ​ലി​നോ വിം​ഗി​ലു​ണ്ടാ​യി​രു​ന്ന ജെ​യ​ര്‍​സി​ഞ്ഞോ​യെ ക​ണ്ടെ​ത്തി, ജെ​യ​ര്‍​സി​ഞ്ഞോ ജി​യാ​സി​ന്‍റോ ഫാ​ഷെ​ട്ടി​യെ മ​റി​ക​ട​ന്ന് പെ​നാ​ല്‍​റ്റി ബോ​ക്സി​ന്‍റെ അ​തി​രി​ലു​ണ്ടാ​യി​രു​ന്ന പെ​ലെ​യ്ക്ക് പാ​സ് ന​ല്‍​കി. ത​ന്‍റെ വ​ഴി ത​ട​ഞ്ഞു​നി​ന്ന താ​ര്‍​സി​സി​യോ ബ​ര്‍​ഗ്നി​ച്ചി​നെ വ​ക​വ​യ്ക്കാ​തെ പെ​ലെ വ​ല​തു​വ​ശ​ത്തു​കൂ​ടെ വിം​ഗ് ബാ​ക്ക് കാ​ര്‍​ലോ​സ് ആ​ല്‍​ബ​ര്‍​ട്ടോ ഓ​ടി​ക്ക​യ​റു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി, നോ​ക്കു​ക പോ​ലും ചെ​യ്യാ​തെ പ​ന്ത് സാ​വ​ധാ​നം വ​ല​തു​വ​ശ​ത്തെ ശൂ​ന്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. ആ ​നി​മി​ഷം പാ​ഞ്ഞു​വ​ന്ന നാ​യ​ക​ന്‍ പ​വ​ര്‍​ഫു​ള്‍ ഷോ​ട്ടി​ലൂ​ടെ വ​ല കു​ലു​ക്കി.


8 നെ​ലീ​ഞ്ഞോ, 1978

ബ്ര​സീ​ലി​ന്‍റെ റൈ​റ്റ്-​ബാ​ക്ക് ആ​യി​രു​ന്ന നെ​ലീ​ഞ്ഞോ ഇ​റ്റ​ലി​ക്ക് എ​തി​രാ​യ മൂ​ന്നാം സ്ഥാ​ന പോ​രാ​ട്ട​ത്തി​ല്‍ നേ​ടി​യ ഗോ​ള്‍, ഫു​ട്ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​തും അ​വി​ശ്വ​സ​നീ​യ​വു​മാ​യ ഒ​ന്നാ​ണ്. ഫി​സി​ക്സി​ന്‍റെ നി​യ​മ​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ല്‍ പ​ന്ത് വ​ള​ഞ്ഞു​പു​ള​ഞ്ഞ് വ​ല​യി​ല്‍ ക​യ​റി​യ ആ ​നി​മി​ഷം ഇ​ന്നും ഫു​ട്ബോ​ള്‍ ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. ഇ​റ്റ​ലി 1-0 ന് ​മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു നെ​ലീ​ഞ്ഞോ​യു​ടെ മാ​ന്ത്രി​ക​ത.

വ​ല​തു​വ​ശ​ത്തു​കൂ​ടി മു​ന്നേ​റി​യ നെ​ലീ​ഞ്ഞോ​യ്ക്ക് പ​ന്ത് ല​ഭി​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹം ബോ​ക്സി​ന് പു​റ​ത്ത്, വ​ല​യി​ല്‍​നി​ന്ന് ടൈ​റ്റ് ആം​ഗി​ളി​ലാ​യി​രു​ന്നു. ഒ​രു ക്രോ​സാ​ണ് ഇ​റ്റാ​ലി​യ​ന്‍ ഡി​ഫ​ന്‍​ഡ​ര്‍​മാ​രും ഗോ​ള്‍​കീ​പ്പ​റും പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, നെ​ലീ​ഞ്ഞോ ത​ന്‍റെ ബൂ​ട്ടി​ന്‍റെ പു​റം​ഭാ​ഗം കൊ​ണ്ട് ഗോ​ള്‍​പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഷോ​ട്ടു​തി​ര്‍​ത്തു. പോ​സ്റ്റി​ന് വെ​ളി​യി​ലേ​ക്ക് പോ​കു​മെ​ന്ന് തോ​ന്നി​ച്ച പ​ന്ത്, വാ​യു​വി​ല്‍ വ​ച്ച് അ​വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ല്‍ പെ​ട്ടെ​ന്ന് ഉ​ള്ളി​ലേ​ക്ക് വ​ള​ഞ്ഞ്, ഇ​റ്റ​ലി​യു​ടെ വി​ഖ്യാ​ത ഗോ​ള്‍​കീ​പ്പ​ര്‍ ഡി​നോ സോ​ഫി​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി പോ​സ്റ്റി​ന്‍റെ ഇ​ട​തു​മൂ​ല​യി​ല്‍. പ​രി​സ​രം മ​റ​ന്ന് ഗോ...​ള്‍... എ​ന്നു​റ​ക്കെ പ​റ​ഞ്ഞു​പോ​കു​ന്ന മു​ഹൂ​ര്‍​ത്തം

Latest News

Corehub Up